ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് രാജിവെച്ചു

ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് രാജിവെച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത രാജി.

എന്നാല്‍ ഇതുമായി രാജിക്ക് ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രധാന മേഖലകളെന്ന് വിലയിരുത്തി ഓട്ടോണമസ് സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും ടെസ്ല ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്‍ണായക സമയത്തെ രാജി കമ്പനിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *