Your Image Description Your Image Description

തിരുവനന്തപുരം: ടിവികെയുടെ കരൂരിലെ റാലിയിലുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിൽ ആവശ്യമെങ്കിൽ എല്ലാ സഹായവും നൽകാൻ കേരളം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. കേരളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ അയയ്ക്കാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യനെ ഫോണിൽ വിളിച്ച് അറിയിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അവർ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരും ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികാരികളെ സഹായിക്കാനും കോൺഗ്രസ് പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിർദേശം നൽകി.

ടിവികെ റാലിക്കിടെയുണ്ടായ ഈ ദുരന്തത്തിൽ 39 പേർ മരിക്കുകയും 58-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമാണ്. പരിപാടിയിൽ പങ്കെടുക്കാൻ വൈകിയെത്തിയ വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുത്തപ്പോൾ അത് പിടിക്കാൻ ആളുകൾ തിക്കുംതിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

Related Posts