Home » Blog » kerala Max » “ഞാൻ നുഴഞ്ഞു കയറിവന്നതല്ല, ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്, കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയത്, തെറ്റുപറ്റി, എന്നോട് ക്ഷമിക്കണം” ; കോടിയേരിയുടെ ഫ്ലക്സ് വലിച്ചുകീറിയ അക്ബർ ഷായുടെ കുമ്പസാരം
2

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ്, എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തയാൾ വലിച്ചു കീറിയ സംഭവം വലിയ ചർച്ചയായിരുന്നു. വിഷയം യുഡിഎഫ് പ്രവർത്തകർ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. എന്നാൽ, പ്രകടനത്തിൽ ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയത് എന്നായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

സംഭവത്തിന് പിന്നാലെ ഫ്ളെക്സ് കീറിയ അക്ബർ ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെയാണെന്നാണ് അക്ബർ ഷാ പറയുന്നത്. കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയതെന്നും തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

“ഇന്നിപ്പോൾ ഞാനാണ് വാർത്തകളിൽ താരം. ഞാൻ ഒരു താരമാകണമെന്ന് കരുതി ഒന്നും ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്‌ഐ പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാർ തന്നെ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാൻ എസ്എഫ്‌ഐയിലടക്കം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ നുഴഞ്ഞു കയറി വന്നതല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫ്‌ളെക്‌സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ ഫ്‌ളെക്‌സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം” – അക്ബർ ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *