Your Image Description Your Image Description

വിജ്ഞാന്‍ കേരള പദ്ധതിയുടെ ഭാഗമായ ജോബ് സ്റ്റേഷന്‍ ചവറ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ട് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ 18നും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് കെ-ഡിസ്‌കിന്റെ ഡി.ഡബ്ലിയു.എം.എസ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്യാം. തൊഴില്‍മേളയും നടത്തും.

വൈസ് പ്രസിഡണ്ട് സോഫിയ സലാം അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍ രാജ്, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts