Your Image Description Your Image Description

ജാർഖണ്ഡിൽ മാവോ ഗ്രൂപ്പുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയിൽ ഇന്ന് സിപിഐ (മാവോയിസ്റ്റ്) യുടെ നിരോധിത ഗ്രൂപ്പായ തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടിഎസ്‌പിസി) അംഗങ്ങളുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മനാറ്റു പോലീസ് സ്റ്റേഷൻ പരിധിയിലെ കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും ടിഎസ്‌പിസി അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ടിഎസ്‌പിസി കമാൻഡർ ശശികാന്ത് ഗഞ്ചുവിനെ പിടികൂടാനുള്ള പോലീസ് ഓപ്പറേഷനിടയിലാണ് ഈ സംഭവം നടന്നതെന്ന് പോലീസ് വക്താവും ഐജി ഓപ്പറേഷൻസുമായ മൈക്കൽരാജ് എസ്. പറഞ്ഞു.

ടിഎസ്‌പിസി കമാൻഡർ ശശികാന്ത് ഗഞ്ചുവും സംഘവും കേദൽ ഗ്രാമത്തിലുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. സംഘം സ്ഥലത്തെത്തിയപ്പോൾ ടിഎസ്‌പിസി അംഗങ്ങൾ വെടിയുതിർക്കാൻ തുടങ്ങി. വെടിവെപ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഇവരെ ഉടൻതന്നെ മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, രണ്ട് പേരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരു പോലീസുകാരൻ ചികിത്സയിലാണെന്ന് പലാമു ഡിഐജി നൗഷാദ് ആലം പിടിഐയോട് പറഞ്ഞു

Related Posts