Your Image Description Your Image Description

കോഴിക്കോട് : ജില്ലയില്‍ ജല്‍ജീവന്‍ മിഷന് കീഴില്‍ നടക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. മിഷന്‍ നോഡല്‍ ഓഫീസര്‍ അനിത കരണ്‍, ടെക്‌നിക്കല്‍ ഓഫീസര്‍ രാഗേഷ് കുമാര്‍ മഹാജന്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘം, തുടര്‍ന്ന് മാവൂര്‍ കൂളിമാടില്‍ പ്രവൃത്തി പുരോഗമിക്കുന്ന 100 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല സന്ദര്‍ശിച്ചു.

പ്രവൃത്തിയില്‍ സംതൃപ്തി അറിയിച്ച സംഘം ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി സംവദിക്കുകയും ചെയ്തു. ഇന്ന്  പെരുവണ്ണാമൂഴിയിലെ ശുദ്ധീകരണ ശാലയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തും.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി സി ബിജു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts