Your Image Description Your Image Description

ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. താവി ചനാബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു.

കഴിഞ്ഞ ദിവസമാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയിൽ മണ്ണിടിച്ചിലിലുണ്ടായത്. 31 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്കുള്ള പാത തകർന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നു

 

 

 

Related Posts