Your Image Description Your Image Description

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പ്രദേശത്ത് മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീണു.

പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു. കമ്മളത്ത് തോട് നിറഞ്ഞൊഴുകി എട്ട് വീടുകളിലേക്ക് വെള്ളം കയറി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി.

Leave a Reply

Your email address will not be published. Required fields are marked *