Your Image Description Your Image Description

ന്യൂഡൽഹി : ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ റോക്കോർഡിലൂടെ തുടർച്ചയായി ഒറ്റ ടേമിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. 2025 ജൂലൈ 25-ന് പ്രധാനമന്ത്രി മോദി 4,078 ദിവസം അധികാരത്തിൽ പൂർത്തിയാക്കി. 1966 ജനുവരി മുതൽ 1977 മാർച്ച് വരെ തുടർച്ചയായി 4,077 ദിവസം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കാലയളവിനെയാണ് അദ്ദേഹം മറികടന്നത്. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ മോദി, ഇപ്പോൾ ഏകദേശം 24 വർഷത്തോളമായി സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നയിക്കുന്നു. ഇത് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നേടാനാകാത്ത നേട്ടമാണ്.

കൂടാതെ 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ജനിച്ച ആദ്യത്തെയും ഏക പ്രധാനമന്ത്രിയും നരേന്ദ്ര മോദിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷം നേടിയ ഏക കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധിക്ക് ശേഷം ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രിയും മോദിയാണ്. തന്റെ പാർട്ടിയെ തുടർച്ചയായി മൂന്ന് ദേശീയ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ച രണ്ടാമത്തെ നേതാവാണ് മോദി. ഇതിന് മുൻപ് ജവഹർലാൽ നെഹ്‌റു മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലയളവ് കണക്കാക്കുമ്പോൾ, പ്രധാനമന്ത്രി മോദി തന്റെ പാർട്ടിയുടെ മുഖമായി തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു (ഗുജറാത്തിൽ മൂന്ന്, ദേശീയ തലത്തിൽ മൂന്ന്).

Related Posts