ഖത്തറിൽ നാളെ മു​ത​ൽ ശക്തമായ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: ഖത്തറിൽ നാളെ മുതൽ കാലാവസ്ഥ മുന്നറിയിപ്പ്. ബു​ധ​നാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഈ കാറ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ബഹ്‌റൈനിൽ പലയിടങ്ങളിലും ഇന്ന് രാവിലെ മുതൽ വലിയ രീതിയിൽ പൊടികാറ്റ് വീശുന്നുണ്ട്. നാളെയും, മറ്റന്നാളും ഇത് വർദ്ധിച്ചേക്കാമെന്നും, കടൽ പ്രക്ഷുബ്ധമായേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൂടാതെ, അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും ചെയ്യും. ഈ ഒരു അവസ്ഥ ശനിയാഴ്ച വരെ തുടരുമെന്നും പ്രവചിക്കപ്പെടുന്നു. ജൂലൈ മാസത്തിലെ ബഹ്‌റൈനിലെ ശരാശരി ഉയർന്ന താപനില ഏകദേശം 39°C ആയിരിക്കും. രാത്രികാലങ്ങളിലെ ശരാശരി താഴ്ന്ന താപനില ഏകദേശം 31°C ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *