Your Image Description Your Image Description

ദോഹ: ഖത്തറിൽ സെപ്തംബര്‍ 14, 15 തീയതികളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പകൽ സമയത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കാലാവസ്ഥയിൽ ചില പ്രദേശങ്ങളിൽ നേരിയ തോതിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം ശനിയാഴ്ച പകൽ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.

Related Posts