ഖ​ത്ത​റി​ൽ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞു

മേ​യ് മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 10 ദി​ർ​ഹം കു​റ​ഞ്ഞു. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.90 റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 1.95 റി​യാ​ലു​മാ​ണ് പു​തി​യ വി​ല. ഡീ​സ​ലി​ന് 1.95 റി​യാ​ലും നി​ശ്ച​യി​ച്ചു.

അതേസമയം ഹ​ജ്ജ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പൊ​തു​ജ​നാ​രോ​​ഗ്യ മ​ന്ത്രാ​ല​യം. ​മെ​നി​​ഗോ​കോ​ക്ക​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടൊ​പ്പം 65 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഗു​രു​ത​ര​മാ​യ ​ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രും കോ​വി​ഡ് വാ​ക്സി​നും സ്വീ​ക​രി​ക്ക​ണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *