Your Image Description Your Image Description

കേരളം 2,000 കോടി രൂപ കടമെടുക്കാനൊരുങ്ങുന്നു. ശമ്പളം, പെൻഷൻ, വിവിധ ക്ഷേമ വികസനപദ്ധതികൾ എന്നിവയ്ക്ക് പണം ഉറപ്പിക്കാനാണ് കടമെടുക്കുന്നത്. 26 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളത്തിന്റെ കടമെടുപ്പെന്ന് റിസർവ് ബാങ്ക് (RBI) വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഇ-കുബേർ (E-kuber) പ്ലാറ്റ്ഫോം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുക്കുന്നത്.

അതേസമയം നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ കേരളത്തിന് ആകെ 29,529 കോടി രൂപ കടമെടുക്കാമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴി‍ഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ‌ കാലയളവിൽ‌ കടമെടുക്കാൻ അനുവദിച്ചത് 21,253 കോടി രൂപയായിരുന്നു. അതിനേക്കാൾ 8,276 കോടി രൂപ അധികമാണ് ഇക്കുറി അനുവദിച്ചത്.

എന്നാലും, കേരളത്തിന് അർഹമായ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 3,300 കോടി രൂപ വെട്ടിക്കുറച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും അതത് സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (GSDP) 3% വരെ ഒരു സാമ്പത്തിക വർഷം കടമെടുക്കാം എന്നാണ് കേന്ദ്ര ചട്ടം. ഇതു പ്രകാരം കേരളത്തിന് ഈ വർഷം 39,800 കോടിയോളം രൂപ കടമെടുക്കാം. എന്നാൽ കിഫ്ബി, പെൻഷൻ കമ്പനി എന്നിവ എടുത്ത കടം സർക്കാരിന്റെ കടമായി പരിഗണിച്ച് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts