Your Image Description Your Image Description

ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ തലവേദന നൽകിയ ഇന്ത്യൻ ബാറ്റർ ആരെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ‌ പേസർ‌ വെയിൻ പാർണെൽ. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാ​ഗിനെയാണ് വെയിൻ അപകടകാരിയായ ബാറ്ററായി തിരഞ്ഞെടുത്തത്.

വിരാട് കോഹ്‌ലിയേക്കാൾ അപകടകാരിയായ ബാറ്ററാണ് സെവാ​ഗ് എന്ന് ഒരു അഭിമുഖത്തിൽ പാർണെൽ പറഞ്ഞു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്ക് മുന്നിലും പന്തെറിയുന്നത് ബുദ്ധിമുട്ടാണെന്ന് പാർണെൽ കൂട്ടിച്ചേർത്തു.

എല്ലാവരും ഞാൻ വിരാട് കോഹ്‌ലിയെന്ന ഉത്തരമായിരിക്കും പറയുക എന്നാണ് കരുതുക.​ പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുള്ളത് വീരേന്ദർ സെവാഗാണ്. സെവാഗ് ധാരാളം ബൗണ്ടറികൾ അടിക്കുമായിരുന്നു. എന്നാൽ സച്ചിൻ ടെണ്ടുൽ‌ക്കർ അങ്ങനെയല്ല, അദ്ദേഹം ഫീൽഡിൽ കൃത്രിമം കാണിക്കുമായിരുന്നു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്ത് അടിക്കും, ഞങ്ങൾ ആ സ്ഥലം കവർ ചെയ്യാൻ ശ്രമിക്കും, അദ്ദേഹം മറ്റൊരിടത്തേക്ക് മാറി മറ്റൊരിടത്തേക്ക് പന്തെറിയും. ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ കളിച്ചപ്പോൾ ആ രണ്ടുപേരാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ തന്നിരുന്നത്. മാത്രവുമല്ല എം‌എസ് ധോണിയെപ്പോലുള്ള ഒരാൾക്ക് പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു“, വെയിൻ പാർണെൽ പറഞ്ഞു.

Related Posts