Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ ശക്തമായ കാറ്റില്‍ തേക്ക് മരം കടപുഴകി വീണ് അപകടം. ഇന്നലെ വൈകീട്ടോടെ മീഞ്ചന്തയിലെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോംപൗണ്ടിലെ തേക്ക് മരമാണ് സമീപത്തെ റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും തകര്‍ന്നു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റില്ല. പാവങ്ങാട് ഇഎംഎസ് സ്‌കൂളിലെ ബസ്സിന് മുകളിലേക്കാണ് മരം പതിച്ചത്.

ഈ മരത്തിന് തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയില്‍ ഈ സമയം ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.

Related Posts