Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ കൃഷിക്കൂട്ടം ഫെഡറേഷന് തുടക്കമായി. ഫെഡറേഷൻ്റെയും കർഷകസഭ ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം.എൽ.എ നിർവഹിച്ചു .

കോതമംഗലം നഗരസഭ പരിധിയിലെ കൃഷിക്കൂട്ടങ്ങളെ ചേർത്തുകൊണ്ടാണ് ഫെഡറേഷന് രൂപം നൽകിയിരിക്കുന്നത്.
കർഷകരുടെ കൂട്ടായ്മ വളർത്തുകയും അതുവഴി കാർഷിക സമൃദ്ധിയും കർഷകരുടെ വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിഭവന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഫെഡറേഷൻ വഴി കർഷകർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിളകൾ വിറ്റഴിക്കാനും കർഷക വിളകളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി വിപണം നടത്താനും സഹായവും പിന്തുണയും ലഭിക്കും.

ഫെഡറേഷൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷിഭവന് സമീപം ഞാറ്റുവേല ചന്തയും ഒരുക്കിയിട്ടുണ്ട്. ജൂലൈ അഞ്ചു വരെ നീണ്ടുനിൽക്കുന്ന ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം, സെമിനാറുകൾ, ചർച്ചകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയമോൾ തോമസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി കൗൺസിലർമാരായ കെ.എ നൗഷാദ്, കെ.വിതോവസ്, അഡ്വ. ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, വാർഡ് കൗൺസിലർ മാരായ റോസിലി ഷിബു, ഭാനുമതി ടീച്ചർ, വിദ്യാപ്രസന്നൻ, കെ. എ ഷിനു, എൽദോസ് പോൾ, കൃഷി ഫീൽഡ് ഓഫീസർ പി. ഐ സതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *