Your Image Description Your Image Description

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട. കള്ളിൽ കലക്കാനായി ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1155 ലിറ്റ൪ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തൃശൂ൪ അന്തിക്കാട് സ്വദേശി ഷിജുവിനെ കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തെ തുട൪ന്ന് നടത്തിയ പരിശോധനയിലാണ് നീലങ്കാച്ചിയിൽ നിന്നും ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. ക൪ണാടകയിലേക്ക് ലോഡിറക്കി തിരിച്ചു വരികയാണെന്ന് കസ്റ്റഡിയിലായ ഷിജു കള്ളം പറഞ്ഞു. വിശദമായി ചോദ്യം ചെയ്യലിനൊടുവിൽ സ്പിരിറ്റ് നിറയ്ക്കുന്ന ഭാഗം ഷിജു തന്നെ പൊലീസിന് കാണിച്ചുകൊടുത്തു.

എയ്ച്ചറിൻറെ മിനി ലോറിയുടെ ബോഡിക്കകത്ത് തയാറാക്കിയ പ്രത്യേക അറയ്ക്കുള്ളിലായിരുന്നു ആയിരത്തി ഒരുനൂറിലധികം ലിറ്റ൪ സ്പിരിറ്റ് നിറച്ചത്. ക൪ണാടകയിൽ നിന്നും കൊഴിഞ്ഞാംപാറയിലെ തെങ്ങിൻതോപ്പിലേക്കാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts