Your Image Description Your Image Description

കണ്ണൂർ: കണ്ണപുരം സ്ഫോടനത്തിൽ പ്രതികരണവുമായി വാടക വീട് ഉടമസ്ഥ ദേവി.വീട് വാടകയ്ക്ക് എടുത്തത് അനൂപാണെന്നും കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിനെ അറിയില്ലെന്നും ദേവി പറഞ്ഞു.വീട്ടിൽ പോയപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടിട്ടില്ലെന്നും പയ്യന്നൂരിൽ സ്പെയർ പാർട്ട്സ് കട നടത്തുന്നവർ എന്നാണ് ഇവർ പരിചയപ്പെടുത്തിയതെന്നും വാടക കൃത്യമായി തന്നിരുന്നുവെന്നും ദേവി പറഞ്ഞു. . വാടകയ്ക്ക് കൊടുക്കാനായി ബോർഡ് വെച്ചിരുന്നുവെന്നും ഇത് കണ്ടിട്ടാണ് അവർ വീട് എടുത്തതെന്നും അവർ പറഞ്ഞു.

അതേ സമയം, സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകൻറെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്.

Related Posts