Your Image Description Your Image Description

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ​യാ​ണ് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും.

2015-ൽ ​ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​തി​ല്‍ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ കഴിഞ്ഞ ദിവസം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts