Your Image Description Your Image Description

കൽപ്പറ്റ: വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് നാല്  പൊലീസുകാർക്ക് സസ്പെൻഷൻ.വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

ഈ മാസം 15നാണ് കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം ഉണ്ടായത്. വൈത്തിരി സിഐക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സിഐ അനിൽകുമാർ, എഎസ്ഐ ബിനീഷ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്.

Related Posts