Home » Blog » kerala Max » കുന്നത്തുനാട് ഉറപ്പിച്ച് പി.വി. ശ്രീനിജിൻ; 554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
sreenijan-470x260

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ അട്ടിമറി വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിൻ. മണ്ഡലത്തിൽ 554 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നും യുഡിഎഫ് അനുകൂല മണ്ഡലമെന്ന പാർട്ടിയുടെ വിലയിരുത്തലുകൾ മറികടന്ന് വ്യക്തിപരമായ വോട്ടുകളിലൂടെ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ അഞ്ച് വർഷം ജനങ്ങളോടൊപ്പം പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്ന് ശ്രീനിജിൻ പറഞ്ഞു. കുന്നത്തുനാട്ടിൽ 6000 വോട്ടുകൾക്ക് താൻ പിന്നിലാകുമെന്നായിരുന്നു പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വോട്ടെടുപ്പിന് ശേഷം താഴെത്തട്ടിലുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ വിജയം ഉറപ്പാണെന്ന് വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത ഏജൻസികൾ പുറത്തുവിട്ട സർവേ ഫലങ്ങൾ അദ്ദേഹം തള്ളി. യുഡിഎഫിന്റെ വോട്ട് ബാങ്കായ ട്വന്റി-20 വോട്ടുകൾ ഇത്തവണ തനിക്ക് അനുകൂലമാകുമെന്നും ശ്രീനിജിൻ അവകാശപ്പെട്ടു. നിലവിലെ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി പി സജീന്ദ്രനുമായി കടുത്ത പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്.