
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്കന്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചത്. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്താണ് വീണത്. കുട്ടിക്ക് പൊള്ളലേറ്റു. പ്രതിയെ അരീക്കോട് പൊലീസ് പിടികൂടി.ഇക്കഴിഞ്ഞ ഞായറാഴ്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ മഞ്ജു, ഭാര്യയുമായി വഴക്കിടുകയും വീട്ടിലുണ്ടായിരുന്ന തിളിച്ച വെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.
വെള്ളം ഒഴിക്കുന്നതുകണ്ട ഭാര്യ പെട്ടെന്ന് വെട്ടിമാറി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന മകളുടെ ദേഹത്താണ് വെള്ളം വീണത്. കുട്ടിക്ക് പൊള്ളലേറ്റു.
ഇതിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സമീപവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
