Home » Blog » Kerala » കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; ഛത്തീസ്ഗഡിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
POLICE--680x450 (1)

ഛത്തീസ്ഗഡിലെ മുംഗേലിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായി ഭർത്താവ് തെരുവിലൂടെ നടന്നത് നാടിനെ നടുക്കി. സാലിക് റാം യാദവ് എന്നയാളാണ് തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ വകവരുത്തിയ ശേഷം തല വെട്ടിമാറ്റുകയും ഉടൽ ചാക്കിലാക്കുകയും ചെയ്തു. തുടർന്ന് വെട്ടിമാറ്റിയ തലയുമായി തെരുവിലിറങ്ങിയ ഇയാൾ താൻ ഭാര്യയെ കൊന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നടക്കുകയായിരുന്നു.

ഭയചകിതരായ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പൊലീസ് അറിയിച്ചു.