Your Image Description Your Image Description

കുംഭമേളയിലെ വെള്ളാരം കണ്ണുള്ള പെൺകുട്ടിയെ ആരും അത്ര പെട്ടെന്ന് മറന്നു കാണില്ല. ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയിൽ എല്ലാവരുടെയും ശ്രദ്ധ അവളിലായിരുന്നു. കാരണം അവളുടെ കണ്ണുകൾ അത്രമേൽ  ആകർഷകമായിരുന്നു.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോനി ബോണ്‍സ്ലെ(മൊണാലിസ) ക്യാമറ കണ്ണുകളിൽ ഒടക്കിയതോടെയാണ് ലോകമെമ്പാടുമുള്ള ആളുകൾ അവളെ ശ്രദ്ധിച്ചത്. പിന്നെ അങ്ങോട്ട് സോഷ്യൽ മീഡിയയിൽ അവളായിരുന്നു താരം. ആ വെള്ളാരം കണ്ണുള്ള പെൺകുട്ടി ആരാണെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയായിരുന്നു.കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന അവളെ ‘ബ്രൗൺ ബ്യൂട്ടി’ എന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചു.

കാണാൻ വരുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ മാല വിൽപ്പന അവസാനിപ്പിച്ച് മോനിയ്ക്ക് തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നതെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ച മോനി സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നു.
ഇപ്പോഴത്തെ ആ വെള്ളാരം കണ്ണുള്ള പെൺകുട്ടി മലയാള സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുകയാണ്. പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്റെ പേര്. ജില്ലി ജോർജ് ആണ് നിർമ്മാണം. സിബി മലയിൽ ആയിരുന്നു പടത്തിന്റെ സ്വിച്ച് ഓൺ കർമം കഴിഞ്ഞ ദിവസം നിർവഹിച്ചത്. കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേദിയിൽ മോനിയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

Related Posts