Your Image Description Your Image Description

മലയാള സിനിമാ ലോകം ഒരു കാലത്ത് ആഘോഷിച്ച നടിയാണ് കാവ്യ. സിനിമാ ലോകത്ത് നിന്നും 9 വർഷത്തോളമായി മാറി നിൽക്കുകയാണ് നടി. വിവാ​ദങ്ങളും ​ഗോസിപ്പുകളും കാവ്യയുടെ ജീവിതത്തിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. നടൻ ദിലീപിനൊപ്പം വിവാഹ ജീവിതം നയിക്കുന്ന കാവ്യയുടെ ഇന്നത്തെ ലോകം മകൾ മഹാലക്ഷ്മിയാണ്. 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്യുന്നത്. രണ്ട് പേരും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്.

അപ്രതീക്ഷിതമായാണ് കാവ്യ-ദിലീപ് വിവാ​ഹ വാർത്ത പുറത്ത് വന്നത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി അങ്ങനെ ജീവിതത്തിലും ഒരുമിച്ചു. കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് ഒരിക്കൽ ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയെ ഞാൻ കല്യാണം കഴിക്കുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല. മംമ്തയോട് എനിക്ക് നല്ല ഇഷ്ടമുണ്ട്. അത് പ്രണയമാണെന്ന് പറയരുത്. നയൻതാര, മീര, നവ്യ, നിത്യ തുടങ്ങി എന്റെ കൂടെ അഭിനയിച്ച മിക്ക ആൾക്കാരുമായും എനിക്ക് നല്ല സൗഹൃദമുണ്ട്

അതിനെയൊക്കെ പ്രണയം എന്ന് പറയരുത്. കാവ്യയെന്ന ആൾ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം ഞാൻ കണ്ട് കൊണ്ടിരിക്കുകയാണ്. ഞാൻ മോളോട് വിവാഹക്കാര്യം അവതരിപ്പിച്ചു. എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്കിഷ്ടമാണ് അച്ഛാ എന്ന് പറഞ്ഞു. അവരുടെ വീട്ടിൽ ചോദിക്കണമല്ലോ. കാവ്യയുടെ വീട്ടിൽ നിന്നുണ്ടായത് വളരെ ഓപ്പോസിറ്റായ റിയാക്ഷനാണ്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല.

ദിലീപ്, അത് ശരിയാകില്ല, അവൾക്ക് വേറെ കല്യാണവും കാര്യങ്ങളും ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഒന്നാമത് ദിലീപിന്റെ ലെെഫ് പോയത് കാവ്യയുടെ പേരിലാണെന്ന സംസാരമാണ് മൊത്തം, ആ​ കുട്ടി അതിന്റെ പേരിൽ ബലിയാടായിക്കൊണ്ടിരിക്കുകയാണ്, കല്യാണം നടന്നാൽ ​ഗോസിപ്പുകളെല്ലാം സത്യമാണെന്ന് പറയുമെന്നും പറഞ്ഞു. അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ മറ്റൊരാളെ കല്യാണം കഴിച്ചാൽ അവൻ രണ്ട് പേരുടെ ജീവിതം തുലച്ചിട്ട് മൂന്നാമതൊരാളുടെ ജീവിതം തുലയ്ക്കാൻ ഇറങ്ങിയെന്ന് ഇവി‌ടത്തെ മഞ്ഞപത്രക്കാർ പറയും

അത് മാത്രമല്ല എന്റെ മകളെ ഉൾക്കൊള്ളുന്ന, അവളെ നന്നായി നോക്കുന്ന, അവളെ അറിയുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. പക്ഷെ കാവ്യക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാനോ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കാെള്ളാനും പറ്റില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. രണ്ട് സുഹൃത്തുക്കൾ എന്ന രീതിയിലാണ് ഞാൻ മനസിൽ കണ്ടത്.

അങ്ങനെ കാവ്യയുടെ വീട്ടുകാരോട് സംസാരിച്ചു. അവസാനം അവർ മനസില്ലാ മനസോടെയോ എങ്ങനെയോ സമ്മതിച്ചു. കാവ്യയോടും ഞാൻ സംസാരിച്ചു. എല്ലാവരും കൂടിയിരുന്ന് സംസാരിച്ചപ്പോൾ അവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് പെട്ടെന്ന് കല്യാണത്തിലേക്ക് വന്നതെന്നും ദിലീപ് അന്ന് പറഞ്ഞു.

ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം ഭാര്യ ഭർതൃ ബന്ധമായിരുന്നില്ല. അത്രയും ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അത് പോലെയുള്ള സൗഹൃദ ബന്ധത്തിലാണ് ഇങ്ങനെയുള്ള സങ്കടകരമായ അവസ്ഥയുണ്ടായത്. അതിൽ വിഷമമുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്തമാനങ്ങളും പറയുന്നത്. എന്നാൽ അങ്ങനെയല്ല. കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും അന്ന് ദിലീപ് ആവർത്തിച്ചു.

 

 

 

Related Posts