Your Image Description Your Image Description

വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് കോട്ടയം ജില്ലയിലുണ്ടായത് 2.43 കോടി രൂപയുടെ നഷ്ടം. കോട്ടയം ഇലക്ട്രിക്കൽ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. 369 ലോ ടെൻഷൻ പോസ്റ്റുകളും 62 ഹൈടെൻഷൻ പോസ്റ്റുകളും ഇവിടെ ഒടിഞ്ഞു. ഒട്ടേറെ വൈദ്യുതക്കമ്പികളും നശിച്ചു. 167.80 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.

പാലാ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ 75.55 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 260 ലോ ടെൻഷൻ പോസ്റ്റുകളും 60 ഹൈടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു.

Related Posts