Your Image Description Your Image Description

കാസർകോട്: സ്‌കൂൾ കായികമത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. മംഗൽപാടി ജി.ബി.എൽ.പി. സ്കൂളിലെ വിദ്യാർഥിയായ അസൻ റസ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മത്സരത്തിനിടെ കുഴഞ്ഞുവീണ അസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശിയായ ഇൽസാഫലിയുടെ മകനാണ് അസൻ. ഈ ദാരുണമായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts