Your Image Description Your Image Description

കൊ​ല്ലം: നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ കു​ട്ടി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് അ​മ്മ​യു​ടെ പ​ക്ക​ൽ നി​ന്നും കു​ട്ടി​യെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​യെ​ടു​ത്ത​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് തോ​ന്നി​യ സം​ശ​യ​മാ​ണ് കു​ട്ടി​യെ തി​രി​കെ കി​ട്ടു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. പ​ന്ത​ള​ത്തു​വ​ച്ചാ​ണ് നാ​ടോ​ടി സ്ത്രീ​യെ​യും മൂ​ന്നു വ​യ​സു​കാ​രി​യും ക​ണ്ടെ​ത്തി​യ​ത്. സ്ഥലത്തെത്തിയ പോലീസ് നാ​ടോ​ടി സ്ത്രീ​യെയും കു​ട്ടി​യെയും സ്റ്റേ​ഷ​നി​ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *