കഴിഞ്ഞ 11 വര്‍ഷത്തിനിടെ, പ്രതിരോധ മേഖലയില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു:, പ്രധാനമന്ത്രി

ഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ, പ്രതിരോധ മേഖലയില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉല്‍പ്പാദനത്തില്‍ ആധുനികവല്‍ക്കരണത്തിലും സ്വയംപര്യാപ്തതയിലും വന്ന വ്യക്തമായ മുന്നേറ്റം ഇതടയാളപ്പെടുത്തുന്നതായും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. പ്രതിരോധത്തില്‍ കൂടുതല്‍ സ്വയംപര്യാപ്തതയിലേക്കും സാങ്കേതിക മികവിലേക്കും ഇന്ത്യയെ നയിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വിവരിച്ചു.

‘പ്രതിരോധ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ആധുനികവല്‍ക്കരണത്തിലും സ്വയംപര്യാപ്തതയിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, കഴിഞ്ഞ 11 വര്‍ഷങ്ങള്‍ നമ്മുടെ പ്രതിരോധ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയെ കൂടുതല്‍ ശക്തമാക്കാനുള്ള ദൃഢനിശ്ചയവുമായി ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ഒത്തുചേര്‍ന്നുവെന്ന് കാണുന്നത് സന്തോഷകരമാണ്!’ – ഇങ്ങനെയാണ് മോദി എക്‌സില്‍ കുറിച്ചത്.

ഇന്ത്യയുടെ സാങ്കേതിക ടെക്‌സ്‌റ്റൈല്‍ മേഖല അതിവേഗ വളര്‍ച്ച കൈവരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. നാഷണല്‍ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് മിഷന്‍ (എന്‍ ടി ടി എം), പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) പദ്ധതി തുടങ്ങിയ പ്രധാന ഗവണ്‍മെന്റ് സംരംഭങ്ങള്‍ വഴി ഇന്ത്യയുടെ സാങ്കേതിക തുണിത്തര മേഖല എങ്ങനെ പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള കുറിപ്പും പ്രധാനമന്ത്രി പങ്കുവച്ചു. ഈ ശ്രമങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും, നവീകരണം വളര്‍ത്തുകയും, കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും സാങ്കേതിക ടെക്‌സ്‌റ്റൈല്‍ രംഗത്ത് ഇന്ത്യയെ ആഗോള നേതൃസ്ഥാനത്ത് ഉറപ്പിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ കായിക മേഖലയിലുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം എടുത്തുകാണിക്കുന്ന കുറിപ്പും പ്രധാനമന്ത്രി പങ്കുവെച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ വികാസവുംം പരിവര്‍ത്തനവും ഇന്ത്യയെ ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാലയളവില്‍ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ മാറിയെന്നും യുവാക്കളെ അതിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കിക്കൊണ്ടുള്ള ഈ മാറ്റം ഇന്ത്യയെ ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ കണക്റ്റിവിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിലെ സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിപ്പ് പങ്കുവച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All