Your Image Description Your Image Description

ന്നി കിരീടം നേടിയതിൽ പ്രതികരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ പരിശീലകന്‍ ആന്‍ഡി ഫ്ലവർ. മെഗാ ലേലത്തിലുള്ള ടീമിന്റെ പ്ലാനിങ്ങാണ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ബാറ്റര്‍മാരുടെ പുറകെ പോകാതെ ഒരു നല്ല ബൗളിങ് ലൈനപ്പിനെ സൃഷ്ടിക്കാനാണ് ടീം ശ്രമിച്ചതെന്ന് ആന്‍ഡി ഫ്ലവർ പറഞ്ഞു.

‘ലേലം ഒരു സുപ്രധാനമായ ആദ്യപടിയായിരുന്നു, അത് ശരിയായി ചെയ്യേണ്ടത് നിര്‍ണായകമാണ്. തുടക്കം മുതല്‍ തന്നെ, മികച്ച കളിക്കാരായ ഹൈ പ്രൊഫൈല്‍ ബാറ്റര്‍മാര്‍ക്ക് വേണ്ടി അമിതമായി പണം ചെലവഴിക്കുന്നതിനുപകരം, മൂല്യം ന്യായമായി വിതരണം ചെയ്യുക എന്നതായിരുന്നു മോ ബോബാറ്റിന്റെ പ്രധാന തത്വം. എന്നിരുന്നാലും, ശക്തമായ ഒരു ബൗളിങ് ലൈനപ്പ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു, ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. താരങ്ങളെ ടീമിലെത്തിക്കാതെ സൂക്ഷ്മത അതിര് കടക്കുന്നുവെന്ന് ലേലത്തിലെ ആദ്യ ദിവസത്തില്‍ ഞങ്ങള്‍ വിമര്‍ശനം നേരിട്ടു’, ആന്‍ഡി ഫ്ലവർ പറഞ്ഞു.

ഐ പി എൽ ഫൈനലില്‍ പഞ്ചാബി കിങ്‌സിനെതിരെ ആറ് റണ്‍സിനായിരുന്നു ആര്‍ സി ബിയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 43 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ആര്‍സിബി നിരയുടെ ടോപ് സ്‌കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts