Your Image Description Your Image Description

തിരുനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അനു കുമാരി അറിയിച്ചു. വൈകി പ്രഖ്യാപിച്ച അവധി വിദ്യാർത്ഥികളെ കുഴക്കിയിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത മഴ ഉണ്ടായിട്ടും അവധി പ്രഖ്യാപിച്ചിരുന്നില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാവിലെ വിദ്യാഭ്യാസ മന്ത്രി കളക്ടറുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം ആണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

Related Posts