Your Image Description Your Image Description

തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നിയമനടപടിയുടെ ഭാഗമായി വ്യവസായി മുഹമ്മദ് ഷർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. ആക്ഷേപങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നൽകണമെന്നും അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്. പിബിക്ക് നൽകിയ കത്ത് എം വി ഗോവിന്ദന്‍റെ മകൻ ചോര്‍ത്തിയെന്നാണ് ആരോപണം.

Related Posts