Your Image Description Your Image Description

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂർ -ആലിയ ഭട്ടിന്റെയും നിർമ്മാണത്തിലിരിക്കുന്ന ആഡംബര ബംഗ്ലാവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. വളരെ കുറച്ചു നിമിഷങ്ങൾ മാത്രമുള്ള വീഡിയോ ആയിരുന്നു അത്. എന്നാൽ ഇപ്പോഴിതാ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഡംബര ബംഗ്ലാവിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ആലിയ ഭട്ട്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനം ആണെന്നും ആലിയ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

Related Posts