
കൊച്ചി: ഒപ്പോ ഇന്ത്യ തങ്ങളുടെ കെ സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണായ ഒപ്പോ കെ14 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസര്‍, 1.5കെ റെസല്യൂഷനോടുകൂടിയ അമോലെഡ് ഡിസ്പ്ലേ, ദീര്‍ഘകാലം നില്ക്കുന്ന 8000 എം.എ.എച്ച് ബാറ്ററി, ഒ.ഐ.എസ് പിന്തുണയുള്ള അമ്പത് മെഗാപിക്സല്‍ ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. സോളാര്‍ ഓറഞ്ച്, സ്റ്റാര്‍ വൈറ്റ് എന്നീ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ഉപകരണം ലഭ്യമാകും.
ആറു ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 29,999 രൂപയും, എട്ട് ജിബിറാമും 125ജിബി സ്റ്റോറേജുമുള്ള മോഡലുകള്‍ക്ക് 32,999 രൂപയും എട്ട് ജിബിറാമും 256ജിബി സ്റ്റോറേജുമുള്ള മോഡലുകള്‍ക്ക് 35,999രൂപയുമാണ് വില വരുന്നത്. ഒക്ടോബര്‍ എട്ടു മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി ഈ ഫോണ്‍ വാങ്ങാവുന്നതാണ്. പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 4000 രൂപയുടെ കിഴിവും ആറു മാസത്തെ പ്രത്യേക പലിശരഹിത തവണ വ്യവസ്ഥയും ലഭ്യമാണ്.
ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ പുതിയ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജലത്തെയും പൊടിയെയും പ്രതിരോധിക്കുന്ന പ്രത്യേക സംവിധാനങ്ങളും ദീര്‍ഘകാലം കേടുകൂടാതെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനവും ഈടുനില്‍പ്പും ആഗ്രഹിക്കുന്ന സാങ്കേതികവിദ്യ പ്രേമികള്‍ക്ക് ഇതൊരു മികച്ച അനുഭവം നല്‍കും.
