Your Image Description Your Image Description

ഭുമിക്കരികിലെത്താനൊരുങ്ങി കോമറ്റ് സി/2025 ആർ2 (സ്വാൻ) വാൽനക്ഷത്രം. ഒക്ടോബർ മാസത്തിൽ വാൽനക്ഷത്രം ഭുമിക്ക് ഏറ്റവും അടുത്തെത്തുമെന്ന് ​ഗവേഷകർ അറിയിച്ചു. സെപ്റ്റംബർ 10ന് യുക്രൈൻ വാനനിരീക്ഷകനായ വ്‌ളാഡിമിർ ബെസുഗ്ലിയാണ് വാൽനക്ഷത്രത്തെ കണ്ടെത്തിയത്. നാസയുടെ SOHO ബഹിരാകാശ പേടകത്തിൽ നിന്നുള്ള ചിത്രങ്ങളിൽ തിളക്കത്തോടെയുള്ള ഈ ബഹിരാകാശ വസ്‌തുവിനെ ആദ്യം തിരിച്ചറിഞ്ഞു. പിന്നീട് അതൊരു വാൽനക്ഷത്രമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സെപ്റ്റംബർ 15ന് ഇതിന് ഔദ്യോഗികമായി Comet C/2025 R2 (SWAN) എന്ന് പേരിട്ടു. സോഹോയുടെ സോളാർ വിൻഡ് അനിസോട്രോപിസ് (SWAN) ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയ 20-ാമത്തെ വാൽനക്ഷത്രമാണിത്.

കോമറ്റ് സി/2025 ആർ2 (സ്വാൻ)
ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് കോമറ്റ് സി/2025 ആർ2 (സ്വാൻ) വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തിയെന്നാണ് സെൻട്രൽ ബ്യൂറോ ഫോർ ആസ്ട്രോണമിക്കൽ ടെലിഗ്രാമുകളുടെ വിലയിരുത്തൽ. ഈ വാൽനക്ഷത്രം ഒക്‌ടോബർ 21ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നും ജ്യോതിശാസ്‌ത്രജ്ഞർ കരുതുന്നു. സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് കോമറ്റ് സി/2025 ആർ2 (സ്വാൻ) വാൽനക്ഷത്രത്തിൻറെ തെളിച്ചം ഏകദേശം +7 മാഗ്നിറ്റ്യൂഡ് ആണെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതിൻറെ പരിധിക്കപ്പുറമാണെന്നുമാണ്. എങ്കിലും സെയ്ച്ചി യോഷിഡ, ഗിഡിയൻ വാൻ ബ്യൂട്ടെനെൻ തുടങ്ങിയ വിദഗ്‌ധർ വിശ്വസിക്കുന്നത് ഇരുണ്ട സാഹചര്യങ്ങളിൽ ദൃശ്യപരതയുടെ പോയിൻറായ +6-ലേക്ക് ഈ വാൽനക്ഷത്രം എത്തിയേക്കാമെന്നാണ്. എങ്കിലും, വാതക ഘടന അതിനെ മങ്ങിയതായി കാണുന്നതിന് കാരണമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

ഒക്‌ടോബർ രണ്ട് മുതൽ 20 വരെ കോമറ്റ് സി/2025 ആർ2 (സ്വാൻ) വാൽനക്ഷത്രത്തിൻറെ മാഗ്നിറ്റ്യൂഡ് +6 ആയി തുടരുമെന്നാണ് ഗവേഷകർ കരുതുന്നത്. ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും ഈ വാൽനക്ഷത്രം പ്രതീക്ഷ നൽകുന്നത് തുടരുന്നതായാണ് വാനനിരീക്ഷകർ പറയുന്നത്. ഒക്ടോബർ 21ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ ഈ വാൽനക്ഷത്രം അതിൻറെ പരമാവധി മാഗ്നിറ്റ്യൂഡ് ആയി +6 ആയി ഉയരുമെന്ന് കണക്കാക്കുന്നു. മങ്ങിയതും വാതകം നിറഞ്ഞതുമാണെങ്കിലും ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകർ കോമറ്റ് സി/2025 ആർ2 (സ്വാൻ) വാൽനക്ഷത്രത്തെ ഭൂമിയിൽ നിന്ന് നേരിട്ട് കാണാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്.

Related Posts