Your Image Description Your Image Description

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഹസ്തദാന വിവാദത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ – പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്.

സോണി സ്‌പോര്‍ട്‌സ് ടെന്‍ 1, സോണി സ്‌പോര്‍ട്‌സ് ടെന്‍ 5 എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. പാകിസ്ഥാന് ആവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോല്‍വിയുടെ മുറിവുണങ്ങിയിട്ടില്ല. ഐസിസിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ നാണക്കേടും മാറിയിട്ടില്ല. മാച്ച് റഫറിയായി ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.

Related Posts