Your Image Description Your Image Description

ഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കണമെന്ന് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. സഞ്ജുവിനെയും ജിതേഷ് ശർമയെയും പോലുള്ള രണ്ട് കഴിവുള്ള താരങ്ങൾ ടീമിലുള്ളപ്പോൾ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തന്റെ പരി​ഗണന സഞ്ജുവിനാണെന്നാണ് ​ഗവാസ്കർ സോണി സ്പോർട്സിനോട് പ്രതികരിച്ചു.

‘ഏത് സെലക്ഷൻ കമ്മിറ്റിക്കും ഉണ്ടാകാവുന്ന വലിയൊരു തലവേദനയാണിത്. കാരണം നിങ്ങൾക്ക് രണ്ട് മികച്ച ബാറ്റർമാരുണ്ട്. എന്നാൽ സഞ്ജു സാംസണെപ്പോലെയുള്ള ഒരാൾക്ക് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനും ആവശ്യമെങ്കിൽ ആറാം നമ്പറിൽ ഫിനിഷറായി കളിക്കാനും സാധിക്കും. ജിതേഷ് അടുത്തിടെ അവസാനിച്ച ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സഞ്ജുവിനായിരിക്കും ടീമിൽ മുൻഗണന ലഭിക്കുക. ‘​ഗവാസ്കർ പ്രതികരിച്ചു.

അതേസമയം ഈ മാസം ഒമ്പതാം തിയതിയാണ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. 10-ാം തിയതി യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. കഴിഞ്ഞ വർഷം അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ഓപണറായിരുന്നു. എന്നാൽ ഏഷ്യാ കപ്പിനുള്ള ടീമിൽ ശുഭ്മൻ ​ഗിൽ ഇടംപിടിച്ചതോടെയാണ് ഓപണിങ്ങിൽ ആര് കളിക്കുമെന്നതിൽ ചർച്ചയുണ്ടായത്.

Related Posts