Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ 7 തടവുകാരുടെ വധശിക്ഷ നടപ്പാക്കി. കുവൈത്തിലെ സുലൈബിയ ജയിൽ സമുച്ചയത്തിലെ 7 തടവുകാരാണ് വധശിക്ഷ വിധേയമായത്.കുവൈത്ത്. കുവൈത്ത്, ഇറാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.

എട്ടാമത്തെ പ്രതിക്ക് വധശിക്ഷയിൽ നിന്ന് ഇളവ് ലഭിച്ചതിനാൽ അത് പിന്നീട് നടപ്പാക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു പൗരന് ഇളവ് ലഭിച്ചതിനാൽ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു.

വധശിക്ഷയ്ക്ക് വിധിച്ചവരിൽ അഞ്ച് പേർ കൊലപാതകക്കേസുകളിലും രണ്ട് പേർ മയക്കുമരുന്ന് കടത്ത് കേസുകളിലുമാണ് പ്രതികളായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ്റെ ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെൻ്റിലെ വൃത്തങ്ങൾ പറഞ്ഞു. വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ച എട്ടാമത്തെ പ്രതിയും കൊലപാതകക്കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

 

Related Posts