Your Image Description Your Image Description

ന്ത്യൻ ഇതിഹാസങ്ങളായ മഹേന്ദ്ര സിങ് ധോണിയുമായും വിരാട് കോഹ്‌ലിയുമായുള്ള നിർണായക നിമിഷങ്ങൾ പങ്കുവെക്കുകയാണ് മുൻ ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ. വാഗ്നർ ഷോർട്ട് ബോളിലെ വിരാട് കോഹ്‌ലിയുടെ ആദ്യകാലത്തെ ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞു.

എം‌എസ് ധോണി തന്റെ തന്ത്രങ്ങൾ ഡീകോഡ് ചെയ്തതായി താരം സമ്മതിക്കുകയും ചെയ്തു. റെഡ് ഇങ്കർ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, വാഗ്നർ ഓക്ക്‌ലാൻഡ് ടെസ്റ്റിൽ താൻ എങ്ങനെ കോഹ്‌ലിയെ അസ്വസ്ഥനാക്കിയതെന്ന് വിശദീകരിച്ചു. ‘ഈ ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് വളരെ ഫ്ലാറ്റ് ആയിരുന്നു. പക്ഷേ കുറച്ച് പേസും ബൗൺസും ഉണ്ടായിരുന്നു. കോഹ്‌ലിക്കെതിരെ ഷോർട് ബോൾ എറിയുകയായിരുന്നു തന്ത്രം. അദ്ദേഹം അത് കളിക്കണോ വെറുതെ വിടണോ എന്ന സംശയതിൽ നിന്നു. എന്നാൽ ധോണി അത്തരം തന്ത്രങ്ങളെ ബോധപൂർവം ചെറുത്തുനിന്നു‘, വാഗ്നർ പറഞ്ഞു.

ആ മത്സരത്തിൽ ന്യൂസിലാൻഡ് തന്നെയാണ് വിജയിച്ചത്. ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ 503 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിങ്സിൽ പക്ഷെ 105 റൺസിന് പുറത്തായി. ഇന്ത്യയുടെ മറുപടി 202 , 366 എന്നിങ്ങനെ അവസാനിച്ചു. 40 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ ജയം

Related Posts