Your Image Description Your Image Description

ന്താരാഷ്ട്ര വ്യാപാരരംഗത്ത് പുതിയ സംഘർഷത്തിന് തുടക്കമിട്ട്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്തിറക്കി. റഷ്യൻ ഫെഡറേഷൻ അമേരിക്കയ്ക്ക് ഉയർത്തുന്ന ഭീഷണികളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഈ നീക്കം. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള നീക്കങ്ങളെ ലക്ഷ്യമിട്ടാണ് ഈ തീരുമാനം എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഈ തീരുവകൾ ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 (EST) മുതൽ പ്രാബല്യത്തിൽ വരും. ഈ തീരുമാനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഉലച്ചിലുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിർണായക ഘട്ടത്തിൽ, അമേരിക്കൻ ശിക്ഷാ നടപടികൾ നിലവിൽ വരുന്നതിന് രണ്ട് ദിവസം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. അഹമ്മദാബാദിൽ നടന്ന ഒരു പൊതു റാലിയിൽ സംസാരിക്കവേ, സാമ്പത്തിക സമ്മർദ്ദങ്ങളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

 

മോദിയുടെ ഉറപ്പ്

“എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും,” മോദി പറഞ്ഞു. “ഇന്ന് ഈ ലോകം സാമ്പത്തിക സ്വാർത്ഥതാല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് നാം കാണുന്നു. എന്നാൽ, അത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”അമേരിക്കൻ താരിഫുകളെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,

ചെറുകിട സംരംഭകരുടെയും കർഷകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഗാന്ധിയുടെ നാട്ടിൽ നിന്ന്, അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, ചെറുകിട സംരംഭകരുടെയും, കർഷകരുടെയും, കന്നുകാലി വളർത്തുന്നവരുടെയും താൽപ്പര്യങ്ങൾക്കാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Posts