Home » Blog » kerala Max » എച്ച്എംഡി സ്മാർട്ട്ഫോണുകളുടെ പുതിയ വൈബ് ഫെയ്സ് ആയി നടി ശ്രീലീല
2

കൊച്ചി: എച്ച്എംഡി സ്മാർട്ട്ഫോൺ ശ്രേണിയുടെ വൈബ് ഫെയ്സ് ആയി നടി ശ്രീലീലയെ പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബ്രാൻഡിന്റെ ഈ പുതിയ നീക്കം.

ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ശ്രീലീല. വരാനിരിക്കുന്ന ഉത്സവകാല കാമ്പയിനുകളിലും വിവിധ ഉപഭോക്തൃ സംരംഭങ്ങളിലും ശ്രീലീല എച്ച്എംഡിയുടെ പ്രധാന മുഖമാകും. പ്രിൻ്റ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ, വീഡിയോ പ്ലാറ്റ്‌ഫോമുകൾ, ഔട്ട്‌ഡോർ പരസ്യങ്ങൾ, ഇൻഫ്ലുവൻസർ നെറ്റ്‌വർക്കുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പ്രചാരണ പരിപാടികളാണ് കമ്പനി ഇതിനായി ഒരുക്കുന്നത്. കുറഞ്ഞ വിലയിൽ ആധുനിക സാങ്കേതികവിദ്യ വിപണിയിലെത്തിക്കാനുള്ള എച്ച്എംഡിയുടെ ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം കൂടുതൽ ഊർജ്ജം നൽകും.

Leave a Reply

Your email address will not be published. Required fields are marked *