Your Image Description Your Image Description

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ജമ്മു കാശ്മീർ, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്,ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കനത്ത മഴ തുടരുന്നത്.

ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം ഉണ്ടായ ഡോഡയില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നു. താവി ചാനബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴ റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമുകള്‍ തുറന്നത്തിലൂടെ പഞ്ചാബിലും പ്രളയ ഭീഷണി നേരിടുന്നുണ്ട്. ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവീ ക്ഷേത്രത്തി ലേയ്ക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് ഒഡീഷയിൽ ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍ ജില്ലകളിലെ 170ലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളു, മണാലി മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് വിവരം. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

Related Posts