‘ഇ​ൻ​സ്റ്റ​ന്‍റ്​ ലൈ​സ​ൻ​സ്​’ സേ​വ​നം പ്ര​ഖ്യാ​പി​ച്ച്​​​ ഷാ​ർ​ജ

പു​തി​യ നി​ക്ഷേ​പ​ക​ർ​ക്കും സം​രം​ഭ​ക​ർ​ക്കും​ ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ണി​ജ്യ ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കാ​നു​ള്ള ‘ഇ​ൻ​സ്റ്റ​ന്‍റ്​ ലൈ​സ​ൻ​സ്​’ സേ​വ​നം പ്ര​ഖ്യാ​പി​ച്ച്​​​ ഷാ​ർ​ജ. ഷാ​ർ​ജ സാ​മ്പ​ത്തി​ക വി​ക​സ​ന ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ (എ​സ്.​ഇ.​ഡി.​ഡി) ആ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ക. ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലാ​തെ എ​ല്ലാ ന​ട​പ​ടി​ക​ളും ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​യി​രി​ക്കും ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ക. മൂ​ന്നു ജീ​വ​ന​ക്കാ​രെ​വ​രെ നി​യ​മി​ക്കാ​നും ക​ഴി​യും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നൊ​പ്പം നി​ക്ഷേ​പ​ക​ർ​ക്ക് അ​വ​രു​ടെ ബി​സി​ന​സ് ഉ​ട​ന​ടി ന​ട​ത്താ​ൻ ‘ഇ​ൻ​സ്റ്റ​ന്‍റ്​ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്നു. ഇ​തു​വ​ഴി എ​മി​റേ​റ്റി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. അ​തേ​സ​മ​യം, സ്ഥി​രം ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ൾ ഇ​ൻ​സ്റ്റ​ന്‍റ്​ ലൈ​സ​ൻ​സി​ൽ ഉ​ൾ​പ്പെ​ടി​ല്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *