Home » Blog » kerala Max » ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം. പത്മകുമാറും റോഷൻ മാത്യുവും; ‘ഉയിർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
uyirr-680x450

ജോസഫ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം. പത്മകുമാർ വീണ്ടും പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുന്നു. റോഷൻ മാത്യു നായകനാകുന്ന ‘ഉയിർ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ധർമടം പോലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷനൊപ്പം ബൈജു സന്തോഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ഗായകനും ടെലിവിഷൻ താരവുമായ നിഖിൽ കെ. മേനോനും ‘ഇല വീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിനീത് തട്ടിൽ, ദിവ്യ എം നായർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും അതിഥി വേഷങ്ങളിൽ എത്തുന്നു. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ആണ് ചിത്രീകരണം പൂർത്തിയാക്കിയത്.