തിരുവനന്തപുരം: പാർട്ടിയിൽ നിന്നു പുറത്തുപോയ വിമതരെ പാർട്ടി അനുമതിയില്ലാതെ തിരിച്ചു വിളിച്ച സംഭവത്തിൽ എം.വി.ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. വിവാദം ഏറ്റുപിടിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു.
ഇതിനു പിന്നാലെ വീഴ്ച സമ്മതിച്ച് എം.വി. ജയരാജനും രംഗത്തെത്തി. സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. അതേസമയം, യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല. തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻറെ പ്രസ്താവന.
