Home » Blog » Kerala » മാസപ്പടി കേസ്: ടി. വീണയുടെ പിണറായിയിലെ ഭൂമി, വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു
9

കണ്ണൂർ: മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ പിണറായിയിലെ ഭൂമി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഭൂമിയുടെ ആധാര രേഖകളുമായി എത്തിയ ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

ഏകദേശം 80 സെന്റ് ഭൂമിയും വീടിന് സമീപത്തെ സ്ഥലവും പരിശോധിച്ച ഇഡി സംഘം ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. മാസപ്പടി കേസിൽ വീണയെ നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ഭൂമി പരിശോധന. ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചിരുന്നു.