Home » Blog » Kerala » വയനാട് ദുരന്തഭൂമി മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും
12

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തമേഖല മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് സന്ദർശിക്കും. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. പൂർണ പരിശോധന നടത്താൻ വേണ്ടി, മണ്ണിടിച്ചിൽ സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമാണ മേഖലയിലേക്ക് കുന്നിടിഞ്ഞുവീണത്. നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേൽനോട്ട ചുമതലയിലുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.