Your Image Description Your Image Description

ന്ത്യൻ ഹൈവേകളിലെ ടോൾ പേയ്‌മെന്റുകൾ സുഗമമായി മാറുകയാണ്. ഫാസ്ടാഗ് വ്യാപകമായതോടെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ച്, ടോൾ പ്ലാസകളിൽ നീണ്ട ക്യൂകളിൽ കാത്തിരിക്കേണ്ടതിന്റെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. എന്നാൽ പ്രീപെയ്ഡ് വാലറ്റുമായാണ് ഫാസ്റ്റ് ടാഗ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ യാത്രകൾക്ക് മുൻപ് ഫാസ്ടാ​ഗ് റീചാർജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫാസ്ടാ​ഗ് റീചാർജ് ചെയ്യുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗങ്ങളിലൊന്ന് ഭീം യുപിഐ ആണ്. കാരണം ഇത്, ഇത് വേഗത്തിലുള്ളതും സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു.

എന്താണ് ഫാസ്ടാഗ്

ടോൾ പ്ലാസകളിലൂടെ വാ​ഹനം കടന്നുപോകുമ്പോൾ, വാഹനം നിർത്തി പേയ്മെൻ്റ് ചെയ്യാതെ, വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ പതിക്കുന്ന ഒരു ചെറിയ സ്റ്റിക്കർ വഴി ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്നോ പ്രീപെയ്ഡ് വാലറ്റിൽ നിന്നോ ടോൾ തുക സ്‌കാൻ ചെയ്യാനും സ്വയമേവ കുറയ്ക്കാനും ടോൾ പ്ലാസകളെ അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിലൂടെ ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാം.

ഭീം യുപിഐ ഉപയോഗിച്ച് ഫാസ്ടാഗ് റീചാർജ് ചെയ്യുന്നത് എങ്ങനെ?

ഫോണിൽ ഭീം യുപിഐ ആപ്ലിക്കേഷൻ തുറക്കുക.

ഇടപാട് നടത്താനായി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

യുപിഐ ഐഡി നൽകുക.

യുപിഐ ഐഡി ശരിയായ ബാങ്ക് ഹാൻഡിലുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.

റീചാർജ് തുക നൽകുക.

യുപിഐ പിൻ നൽകി പേയ്‌മെന്റ് നടത്തുക.

പേയ്‌മെന്റ് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ, റീചാർജ് തുക ലിങ്ക് ചെയ്‌ത ഫാസ്‌ടാഗ് വാലറ്റിൽ ദൃശ്യമാകും.

Related Posts