Your Image Description Your Image Description

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താനുള്ള ആവശ്യം ശക്തമായിരുന്നു. ബോളിങ് നിര പരാജയമായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഗില്ലും സംഘവും ഏറ്റുവാങ്ങിയത്. മത്സരത്തിൽ ജസ്പ്രീത് ബുംറയൊഴികെ മറ്റാർക്കും വലിയ സംഭാവനകൾ നൽകാനായില്ല.

ഇതേ തുടർന്നാണ് കുൽദീപിനെ രണ്ടാം ടെസ്റ്റിൽ പരിഗണിക്കണം എന്ന ആവശ്യം ഉയർന്നത്. എന്നാൽ രണ്ടാം ടെസ്റ്റിനുള്ള ഇലവൻ പ്രഖ്യാപിച്ചപ്പോൾ കുൽദീപിന് പകരം വാഷിങ്ടൺ സുന്ദറാണ് ടീമിൽ ഇടംപിടിച്ചത്. ഇതോടെ കുൽദീപിനെ ഉൾപ്പെടുത്താത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ഗിൽ.

‘കുൽദീപിനെ കളിപ്പിക്കണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നാൽ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്ന കാര്യം കൂടി പരിഗണനയിൽ വന്നു’, അതുകൊണ്ടാണ് കുൽദീപിനെ പരിഗണിക്കാതെ ഇരുന്നത് എന്ന് ഗിൽ പറഞ്ഞു. രണ്ടാം ടെസ്റ്റിൽ കുൽദീപ് ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിൽ അന്യായമായിപ്പോവുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു.

‘കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ആകെ 13 ടെസ്റ്റ് മത്സരങ്ങളിലാണ് കുൽദീപിന് അവസരം ലഭിച്ചത്. മുമ്പ് അശ്വിൻ ടീമിലുണ്ട് എന്ന പേര് പറഞ്ഞാണ് നിങ്ങൾ അയാളെ ഒഴിവാക്കിയത്. ഇപ്പോൾ നിങ്ങൾ എന്ത് പറയും’- കൈഫ് ചോദിച്ചു. ഇതേ അഭിപ്രായം തന്നെയായിരുന്നു ആര്‍ അശ്വിനും. ’20 വിക്കറ്റുകളും വീഴ്ത്തണം എന്ന പദ്ധതി ഗംഭീറിനും ഗില്ലിനുമുണ്ടോ. എങ്കിൽ കുൽദീപ് യാദവിനെ ടീമിലേക്ക് ഗൗരവത്തില്‍ തന്നെ പരിഗണിക്കണം. – അശ്വിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts