Home » Blog » kerala Max » ആശാ വർക്കർമാർക്ക് ആശ്വാസവാർത്ത; വേതന വർദ്ധനവ് നടപ്പാക്കുമെന്ന് വാക്ക് നൽകി നിയുക്ത മുഖ്യമന്ത്രി
WhatsApp-Image-2026-05-04-at-9.13.34-AM

വി.ഡി. സതീശൻ തിരുവനന്തപുരത്തെത്തി കന്റോൺമെന്റ് ഹൗസിൽ വെച്ച് ആശാ വർക്കർമാരുടെ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വി.ഡി. സതീശൻ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വേതന പരിഷ്കരണം സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

സമരസമിതി നേതാക്കളായ മിനി, എം.എ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാനെത്തിയത്. തങ്ങളുടെ സമരകാലത്ത് വി.ഡി. സതീശൻ നൽകിയ വലിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഞങ്ങളുടെ സമരത്തെ വളരെ വൈകാരികമായാണ് അദ്ദേഹം കണ്ടത്. അന്ന് നൽകിയ ഉറപ്പുകൾ ഇപ്പോൾ തീരുമാനങ്ങളായി വരുമെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ അനുകൂലമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും എം എ ബിന്ദു വ്യക്തമാക്കി